ജനങ്ങള്‍ക്കു മുന്നില്‍ വീണ്ടും മാസ് ഡയലോഗുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേരള ജനതയോട് എന്തൊക്കെയാണോ പറഞ്ഞിട്ടുള്ളത് അതെല്ലാം എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കൂ എന്നും നടപ്പിലാക്കാന്‍ കഴിയുന്നതേ തങ്ങള്‍ പറയുകയുമുള്ളൂ എന്ന് തുറന്നു പറഞ്ഞിരിക്കുകയാമ് പിണറായി വിജയന്.
സംസ്ഥാനം നവകേരളം നിര്‍മിക്കാനുള്ള ശ്രമത്തിലാണെന്നും എല്ലാവരും ഇതിനുവേണ്ടി തങ്ങളോടൊപ്പം നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും നേതൃത്വം നല്കുന്ന കേരള സംരക്ഷണയാത്രയുടെ സമാപന സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ബിജെപിക്കെതിരെയും അദ്ദേഹം തുറന്നടിച്ചു. ബിജെപിക്കെതിരെയുള്ള നിര ശക്തിപ്പെടണമെന്നും ബിജെപി ഇനി അധികാരത്തില്‍ വരരുതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ബിജെപി പണമിറക്കി ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് കര്‍ണാടകയില്‍ കോടികള്‍ ഒഴുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധ്യപത്യ സ്ഥാപനങ്ങളെ കൈയിലെടുത്ത് അമ്മനാമാടുകയാണ് ബിജെപിയെന്നും ഭക്ഷണത്തിന്റെ പേരില്‍ ആളുകളെ കൊന്നും, പശുവിന്റെ പേരില്‍ ആളുകളെ കൊന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് നാടിനെ മുന്നോട്ട് കൊണ്ടുപോയെ മതിയാകൂ എന്നും ഒന്നിന്റെ മുന്നിലും നമുക്ക് കരഞ്ഞിരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.