മൂവാറ്റുപുഴ: മാത്യു കുഴല്നാടന് രാജിവച്ച് പുറത്ത് പോകണമെന്ന്സിപിഐ എം ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസ് ആവശ്യപ്പെട്ടു. മാത്യു കുഴല്നാടന് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. അനധികൃതമായി സമ്പാദിച്ച പണമുപയോഗിച്ച് നിര്‍മ്മിച്ച റിസോര്‍ട്ടിന് പഞ്ചായത്ത് അനുമതി നല്‍കിയത് ഹോം സ്റ്റേ എന്ന പേരിലാണ്. വന്‍തുക വാടക വാങ്ങിയാണ് റിസോര്‍ട്ട് പ്രവര്‍ത്തിയ്ക്കുന്നതെന്നും ഇത് സര്‍ക്കാര്‍ ഭൂമിയാണെന്നും കണ്ടെത്തിയെന്നും വര്‍ഗീസ് പറഞ്ഞു. കുഴല്നാടന് മതില് നിര്‍മ്മിച്ച് സ്വന്തമാക്കിയ 50 സെന്റ് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് പാവങ്ങള്‍ക്ക് വിതരണം ചെയ്യണം. എല്‍ഡിഎഫ് ഇടുക്കി ജില്ല കമ്മിറ്റി ഇത് സംബന്ധിച്ച് ജില്ല കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.കയ്യേറ്റ ഭൂമി തിരിച്ച് പിടിച്ചില്ലെങ്കില്‍ കുഴല്നാടന് നിര്‍മ്മിച്ച മതില് പൊളിച്ച് അകത്ത് കയറി ഭൂമി പാവങ്ങള്‍ക്ക് നല്കാന് എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ടെന്നും വര്‍ഗീസ് പറഞ്ഞു.
സിപിഐ എം മണ്ഡലം സെക്രട്ടറി ഷാജി മുഹമ്മദ് അധ്യക്ഷനായി. എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ എന്‍ അരുണ്‍ സ്വാഗതം പറഞ്ഞു. നേതാക്കളായ പി എം ഇസ്മയില്‍, കെ പി രാമചന്ദ്രന്, എല്‍ദോ എബ്രഹാം, കെ എ നവാസ്, ടോമി ജോസഫ്, ഷൈന്‍ ജേക്കബ്, ശശി കുഞ്ഞന്‍, ഇമ്മാനുവല്‍ പാലക്കുഴി, അലി മേപ്പാട്ട്, എസ് അരുണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.