തൃക്കാക്കര സാഗരസഭയിലെ സംഘര്‍ഷത്തില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ അറസ്റ്റില്‍. സിപിഐ കൗണ്‍സിലര്‍ എം.ജി ഡിക്സണ്‍, കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി സി വിജു എന്നിവരാണ് അറസ്റ്റിലായത്. ചെയര്‍ പേഴ്സണ്‍ അജിത തങ്കപ്പന്റെ പരാതിയിലാണ് എം ജെ ഡിക്സണെ അറസ്റ്റ് ചെയ്തത്.
സ്ത്രീത്വത്തെ അപമാനിച്ചെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിപക്ഷ കൗണ്‍സിലര്‍മാരെ ആക്രമിച്ചതിനാണ് സിസി വിജുവിനെ അറസ്റ്റ് ചെയ്തത്.
വിജിലന്‍സ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് സീല്‍ ചെയ്ത ഓഫീസ് ക്യാബിനില്‍ അധ്യക്ഷ അജിത തങ്കപ്പന് കയറതിന് പിന്നാലെയാണ് നഗരസഭയില്‍ സംഘര്‍ഷമുണ്ടായത്. പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരുക്കേറ്റിരുന്നു. ഓണക്കോടിയോടൊപ്പം അധ്യക്ഷ കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.