ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ പരോക്ഷ വിമര്‍ശനവുമായി മാത്യൂ കുഴല്നാടന്. പാര്‍ട്ടിക്കപ്പുറമല്ല ഒരാളുമെന്ന ഓര്‍മ്മ വേണമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറച്ചു.
വലിയ ഒരു വീഴ്ച്ചക്ക് ശേഷം പിടഞ്ഞെഴുനേല്‍ക്കാനുള്ള കഠിന പരിശ്രമത്തിലാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടി. അതിനു വേണ്ടി നേതാക്കളെക്കാളും ഏറെ കഷ്ടപ്പെടുന്നത് താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ ആണ്. ഈ ദിവസങ്ങളില്‍ ഉണ്ടായ കാര്യങ്ങള്‍ പ്രവര്‍ത്തകരുടെ ആത്മവീര്യം ചോര്‍ത്തി കളയുമെന്നും പ്രവര്‍ത്തകര്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പരിശ്രമിക്കുമ്പോള്‍ അവരുടെ മനസ്സ് തകര്‍ക്കരുതെന്നും മാത്യൂ കുഴല്നാടന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
എത്ര വലിയ നേതാവാണെങ്കിലും പ്രവര്‍ത്തകര്‍ അംഗീകരിക്കില്ലെന്നും ഫെയ്സ്ബുക്കില്‍ വിമര്‍ശനമുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
വലിയ ഒരു വീഴ്ച്ചക്ക് ശേഷം പിടഞ്ഞെഴുനേല്‍ക്കാനുള്ള കഠിന പരിശ്രമത്തിലാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടി. അതിനു വേണ്ടി നേതാക്കളെക്കാളും ഏറെ കഷ്ടപ്പെടുന്നത് താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ ആണ്. അവര്‍ വെയിലും മഴയും കൊണ്ടും, തെരുവില്‍ പോലീസിന്റെ അടി വാങ്ങിയും ഈ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പരിശ്രമിക്കുമ്പോള്‍ അവരുടെ മനസ്സ് തകര്‍ക്കുന്ന സമീപനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. അത് എത്ര വലിയ നേതാവാണെങ്കിലും പ്രവര്‍ത്തകര്‍ അംഗീകരിക്കില്ല.
പാര്‍ട്ടിക്കപ്പുറമല്ല ഒരാളും എന്ന ഓര്‍മ്മ എല്ലാവര്ക്കും ഉണ്ടാകണം. ഞാന്‍ അടക്കമുള്ള എല്ലാ നേതാക്കളും ആയിരിക്കുന്ന പദവികള്‍ ഈ പാര്‍ട്ടിയിലെ സാധാരണക്കാരന്റെ അധ്വാനമാണ്.. ഈ ദിവസങ്ങളില്‍ പത്ര മാധ്യമങ്ങളില്‍ വന്ന ചില വാര്‍ത്തകള്‍ പ്രവര്‍ത്തകരുടെ ആത്മവീര്യം ചോര്‍ത്തി കളയുന്നതാണ് എന്നത് കൊണ്ടാണ് ഇത് ഇവിടെ കുറിച്ചത്.