കേരളത്തിന്റെ മുഖ്യമന്ത്രി സമാധാനവും ശാന്തിയും വിശ്വാസവും സംരക്ഷിക്കുന്നതിന് പകരം വിശ്വാസികളില്‍ അരക്ഷിതാവസ്ഥ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നതെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്. ഗുണ്ടകളെ ഇറക്കി ശബരിമലയില്‍ ആക്ടിവിസ്റ്റുകളെ കയറ്റാന്‍ സി.പി.എം തീരുമാനിച്ചാല്‍ അവിടെ എന്തും സംഭവിക്കാമെന്ന് അദ്ദേഹം പറഞ്ഞു.സെക്യുലറിസം നിലനില്‍ക്കുന്ന നാടാണ് ഇത്.പക്ഷെ ഈ നാടിനകത്ത് വിശ്വാസം സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ ബാധ്യതയാണ്.
ഒരു വലിയ മതത്തിന്റെ വിശ്വാസം ഹനിക്കപ്പെടുമ്ബോള്‍ അത് സംരക്ഷിക്കപ്പെടണം എന്ന് കോണ്‍ഗ്രസുകാര്‍ക്ക് ആരും പറഞ്ഞുതരേണ്ടതില്ല.കോണ്‍ഗ്രസിന് വിശ്വാസികളുടെ കൂടെ നില്‍ക്കാനേ പറ്റൂ. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അസ്ഥിത്വം എന്ന് പറയുന്നത് എല്ലാ വിശ്വാസങ്ങളേയും എല്ലാ ആചാരങ്ങളേയും കോര്‍ത്തിണക്കി നിറുത്തുക എന്നതാണ്. നമുക്ക് രണ്ട് കണ്ണില്ല. മതങ്ങളെ ഒരു കണ്ണില്‍കൂടി മാത്രമേ കോണ്‍ഗ്രസിന് കാണാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടി ചേർത്തു.