പാലക്കാട്: പാലായില്‍ വിജയപ്രതീക്ഷയാണുള്ളതെന്ന് ബിജെപി. കെ എം മാണിയുടെ സഹോദരന്റെ മകൻ ബി ജെ പി അംഗത്വം നേടിയത് പാര്‍ട്ടി വിജയിക്കുമെന്നതിന്റെ സൂചനയാണെന്നും സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള പറഞ്ഞു.
പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ നാളെ ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്ന് ശ്രീധരന് പിള്ള പറഞ്ഞു. സംസ്ഥാന നേതൃത്വം നൽകിയ മൂന്ന് പേരുടെ പട്ടികയിൽ നിന്ന് കേന്ദ്ര നേതൃത്വമാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കേണ്ടത്. ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ ഹരി, കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് എസ് ജയസൂര്യൻ , പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടം എന്നിവരാണ് പട്ടികയിൽ ഉള്ളത്. ഇവരിൽ എൻ ഹരിയുടെ പേരിനാണ് മുൻതൂക്കം.
ആരിഫ് മുങമ്മദ് ഖാനെ ഗവര്‍ണറായി തെരഞ്ഞെടുത്തതിനെ ബിജെപി സ്വാഗതം ചെയ്യുന്നു. ഗവര്‍ണര്‍ നിയമനത്തിന്റെ പേരില്‍ ചിലര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണ്.