തൊടുപുഴ: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുന്നോടിയായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസ് തൊടുപുഴ, കോതമംഗലം, മൂവാറ്റുപുഴ മേഖലകളില്‍ പരിചയക്കാരുടെ പിന്തുണ തേടിയെത്തി. മേഖലയിലെ ആരാധനാലയങ്ങളിലും സന്യാസി മo ങ്ങളിലും സ്ഥാനാര്‍ത്ഥി അനുഗ്രഹം തേടിയെത്തി. തുടര്‍ന്നു കോതമംഗലം, മൂവാറ്റുപുഴ, മാതിരപ്പിള്ളി മേഖലയിലെ പ്രധാന സ്ഥാപനങ്ങളിലും വ്യക്തികളുടെ അടുത്തും സന്ദര്‍ശനം നടത്തി.
ഇതിനിടെ തൊടുപുഴ രാജീവ് ഭവനില്‍ കെ.എസ്.യു മുന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളിയുടെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ ചടങ്ങിലും പങ്കെടുത്ത ശേഷം മുട്ടം, മൂവാറ്റുപുഴ കോടതികളിലും സന്ദര്‍ശനം നടത്തി അഭിഭാഷകരുടെയും കോടതി ജീവനക്കാരുടെയും പിന്തുണ അഭ്യര്‍ത്ഥിച്ചു. മൂവാറ്റുപുഴ കോടതിയിലെ അഭിഭാഷകര്‍ തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക സ്ഥാനാര്‍ത്ഥിക്ക് കൈമാറി. തുടര്‍ന്നു
മൂവാറ്റുപുഴ ഡെന്റല്‍ കെയര്‍ ലാബിലെത്തിയ സ്ഥാനാര്‍ത്ഥിക്ക് ആവേശകരമായ സ്വീകരണമാണ്
ലഭിച്ചത്. ഡെന്റല്‍ കെയര്‍ ലാബ് എം.ഡി ജോണ്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. മൂവായിരത്തോളം ജീവനക്കാരെ നേരില്‍ കണ്ട് സ്ഥാനാര്‍ത്ഥി പിന്തുണ അഭ്യര്‍ത്ഥിച്ചു.
അരമണിക്കൂറോളം ഇവിടെ ചെലവിട്ട ഡീന്‍ കുര്യാക്കോസ് സാധാരണക്കാരുടെ ഏതു പ്രശ്നങ്ങള്‍ക്കും മുന്‍പന്തിയിലുണ്ടാകുമെന്ന് ഉറപ്പു നല്കി. യു.ഡി.എഫ് നേതാക്കളായ ജോസഫ് വാഴയ്ക്കന്, ജോണി നെല്ലൂര്‍, ജയ്സണ്‍ ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു. അമ്മയുടെ സുഹൃത്തിന്റെ മര്‍ദനമേറ്റ് കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുമാരമംഗലം സ്വദേശിയായ ഏഴുവയസുകാരനെ സന്ദര്‍ശിക്കാനും ഇതിനിടെ സമയം കണ്ടെത്തി.
തുടര്‍ന്നു കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും വ്യാപാര സ്ഥാപനങ്ങളിലും സൗഹൃദ സന്ദര്‍ശനം നടത്തി. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹത്തിന് ഒത്ത സ്ഥാനാര്‍ത്ഥിയെ ലഭിച്ചതിന്റെ ആവേശം അലയടിക്കുന്ന സ്വീകരണമായിരുന്നു ഒരേ മേഖലയിലും ഡീനിന് ലഭിച്ചത്.
ഡീന്‍ കുര്യാക്കോസ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
ഇടുക്കി: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസ് 2ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 10 നു ഇടുക്കി ഡി.സി.സി ഓഫീസില്‍ നിന്ന് മുതിര്‍ന്ന നേതാക്കളുടെ ഒപ്പം എത്തിയായിരിക്കും വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ പത്രിക സമര്‍പ്പിക്കുക.