മൂവാറ്റുപുഴ: എ.ഐ.എസ്.എഫ് സംസ്ഥാന ശില്പശാല മാര്‍ച്ച് മൂന്നിന് മൂവാറ്റുപുഴ വൈ.എം.സി.എ ഹാളില്‍ നടക്കും. രാവിലെ 10ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന് ഉദ്ഘാടനം ചെയ്യും. എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ആര്.രാഹുല്‍ രാജ് അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി പി.കബീര്‍, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി റ്റി.റ്റി.ജിസ്മോന്, സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ കമല സദാനന്ദന്, കെ.കെ.അഷറഫ്, സിപിഐ ജില്ലാ സെക്രട്ടറി കെ.എം.ദിനകരന് എന്നിവര്‍ സംസാരിക്കും. സംഘാടക സമിതി കണ്‍വീനര്‍ എല്‍ദോ എബ്രഹാം സ്വാഗതവും സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍ നന്ദിയും പറയും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശില്പശാലയില് മന്ത്രി.കെ.രാജന്, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണ്‍, വിദ്യാഭ്യാസ വിചഷണരായ ഡോ.എന്‍.ശ്രീകുമാര്‍, ഡോ.ശ്യാംലാല്‍, ഐടി വിദഗ്ധന്‍ ദിനേശ് രഘുനാഥ് തുടങ്ങിയവര്‍ ക്ലാസ്സെടുക്കും.