കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അഡിഷണല്‍ ചീഫ് സെക്രട്ടറിയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുമായിരുന്ന ടീക്കാറാം മീണ. ഭരണ കാര്യങ്ങളില്‍ ഉദ്യോഗസ്ഥരെ വിശ്വസിക്കുകയും സ്വാതന്ത്ര്യം നല്കുകുകയും ചെയ്യുന്ന ശൈലിയാണ് മുഖ്യമന്ത്രി പിന്തുടരുന്നത്.
ഏറ്റവും നിരാശ ഉണ്ടാക്കിയ മുഖ്യമന്ത്രി എ.കെ. ആന്റണിയാണെന്നും ടീക്കാറാം മീണ പറഞ്ഞു. എം. ശിവശങ്കര്‍ മികച്ച ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം നേരിടുന്ന സാഹചര്യം നിര്‍ഭാഗ്യകരമാണെന്നും ടീക്കാറാം മീണ അഭിപ്രായപ്പെട്ടു.