അസ്ലഫ് പട്ടം
ആലുവ:നിശാബ്ദരാവില്ല നേരിന്റെ പെൺപക്ഷമെന്ന മുദ്രാവാക്യവുമായി പ്രഥമ എം.എസ്. എഫ് വനിത എറണാകുളം ജില്ലാ കമ്മിറ്റി നിലവിൽ വന്നു. ആലുവ മഹനാമിയിൽ കൂടിയ ജില്ലാ കൺവൻഷൻ എം.എസ്.എഫ് ദേശിയ വൈസ് പ്രസിഡന്റ് അഡ്വ.ഫാത്തിമ തഹ്ലിയ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്ളാ, എം എസ് എഫ് ജില്ലാ പ്രസിഡന്റ് ഷഹബാസ് കാട്ടിലാൻ, സെക്രട്ടി അനീസ് മുഹമ്മദ്, ട്രഷറർ റമീസ് മുതരക്കലായിൽ, ഹൈസ്ക്കൂൾ കൺവീനർ നിജാസ് ജമാൽ തുടങ്ങിയവർ സംസാരിച്ചു.
ഷംല എൻ.കെ പ്രസിഡന്റ്
തസ്നി നിഷാദ് ജനറൽ സെക്രട്ടറി
എംഎസ്എഫ് ഹരിത എറണാകുളം ജില്ലാ ഭാരവാഹികളായി പ്രസിഡന്റ് : ഷംല എൻ.കെ (ജയ് ഭാരത് കോളേജ്)വൈസ് പ്രസിഡന്റുമാർ : നൗറിൻ ജമാൽ (ഇന്ദിരാഗാന്ധി കോളേജ് ), അഖിലാ ഫർസാന (ഗവൺമെന്റ് ലോ കോളേജ്), സഫ്ന പി.എ (ദാറുൽ ഉലും)
ജനറൽ സെക്രട്ടറി : തസ്നി നിഷാദ് (ഗവൺമെന്റ് ലോ കോളേജ്)ജോയിന്റ് സെക്രട്ടറി :ഫാത്തിമ എം.എസ് (മാർത്തോമാ വുമൺസ്),ഷഫീന മുഹമ്മദ് (അൽഫാറൂഖിയ), ഫർസാന സൈനുദ്ദൻ (സെന്റ് ജോസഫ്),ട്രഷറർ : ഫർഹത്ത് സലീം (അൽ അസർ ലോ കോളേജ്)