പത്തനംതിട്ട: ജില്ലയില്‍ മതപരമായ പൊതുചടങ്ങുകളും അനുബന്ധ പരിപാടികളും നടത്തുന്നവര്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസിനെ മുന്‍കൂട്ടി അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി വി.അജിത്ത് അറിയിച്ചു.
കളമശേരിയിലെ കണ്വെന്ഷന് സെന്ററിലുണ്ടായ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. പോലീസിനെ അറിയിക്കാതെ ഇത്തരം പരിപാടികള്‍ നടത്തിയാല്‍ സംഘാടകര്‍ക്കെതിരെ നടപടിയെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരിയും മരണത്തിനു കീഴടങ്ങിയതോടെ സംഭവത്തില്‍ മരണസംഖ്യ മൂന്നായി. മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്.സ്ഫോടനത്തില്‍ പരിക്കേറ്റ 51 പേര് ചികിത്സയിലുണ്ട്. ഇതില്‍ 17 പേരുടെ നില ഗുരുതരമാണ്.