കണ്ണൂര്‍: ആറളത്ത് വനംവകുപ്പ് വാച്ചര്‍മാര്‍ക്കുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍ ചാവച്ചിയിലാണ് വെടിവയ്പ്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്ന് വനംവകുപ്പ്് ഉദ്യോസ്ഥര്‍ പറഞ്ഞു.കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മലയോര മേഖലയില്‍ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു.
ആയുധധാരികളായ അഞ്ചംഗ സംഘമാണ് കേളകം രാമച്ചിയില്‍ എത്തിയത്. മൂന്ന് മാസത്തിനിടെ ഇതു നാലാം തവണയാണ് മാവോയിസ്റ്റ് സംഘം നാട്ടിലിറങ്ങുന്നത്. മാവോയിസ്റ്റുകള്‍ കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അയ്യന്‍കുന്ന്, ആറളം പഞ്ചായത്തുകളില്‍ പോസ്റ്റര്‍ ഒട്ടിച്ചതിന് പിന്നാലെയാണ് വീണ്ടും മാവോയിസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്്.