കഴക്കൂട്ടം:വിദ്യാര്‍ത്ഥികള്‍ തര്‍ക്കം. പത്താംക്ലാസ്സുകാരന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ബിയര്‍കുപ്പി പൊട്ടിച്ച് കുത്തി. കളിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് പെരുമാതുറ സ്വദേശിയായ പതിനാറുകാരനാണ് കുത്തേറ്റത്. പെരുമാതുറ മുതലപ്പൊഴി ബീച്ചില്‍ ഫുഡ്ബോള്‍ കളിക്കുന്നതിനിടെയാണ് സംഭവം.
കളിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് സമീപത്തായി കിടന്ന ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് കഴുത്തില്‍ രണ്ടു തവണ കുത്തുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആദ്യം ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.