കോഴിക്കോട്: റെയില്‍വേ പാളത്തില്‍ സ്ഫോടക വസ്തു കണ്ടെത്തി. കോഴിക്കോട് കല്ലായിലെ ഗുഡ്സ് ഗോഡൗണിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ഐസ്ക്രീം ബോംബ് രൂപത്തിലായിരുന്നു സ്ഫോടക വസ്തു. ഇന്ന് രാവിലെ എട്ടുമണിയോടെ പാളം പരിശോധിക്കാന്‍ എത്തിയ ജീവനക്കാരാണ് ഇത് കണ്ടത്. ഇവർ ഉടന്‍ റെയില്‍വേ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബല്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ട്രെയിന്‍ അപകടപ്പെടുത്താന്‍ ആരെങ്കിലും മനപൂര്‍വം സ്ഫോടക വസ്തുകൊണ്ടുവച്ചതാണോ എന്ന് അന്വേഷിക്കുന്നുണ്ട്. ഇതിനായി സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ച് വരുകയാണെന്നും അധികൃതർ അറിയിച്ചു.