കേരളത്തിന്റെ മത-സാമുദായിക സൗഹാര്‍ദ അന്തരീക്ഷത്തിനെ മലീമസമാക്കുന്ന വര്‍ഗ്ഗീയ വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോര്‍ജിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സംഘപരിവാര്‍-പോപ്പുലര്‍ ഫ്രണ്ട് ശക്തികള്‍ കേരളത്തിനകത്ത് ചിദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഇക്കാലത്ത് ഇത്തരത്തിലുള്ള വര്‍ഗ്ഗീയ വിദ്വേശ പ്രസംഗങ്ങള്‍ നടത്തുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുക. ബോധപൂര്‍വ്വം നടത്തിയ ഈ പ്രസ്താവന ക്രിമിനല്‍ കുറ്റകരമാണ്. ഉത്തരേന്ത്യന്‍ മോഡല്‍ പ്രസംഗങ്ങള്‍ നടത്തുന്ന നേതാക്കളെ കേരളത്തിന് അപമാനമാണ്. ഇത്തരക്കാരെ സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ പുരോകമന കേരളം തയ്യാറാകാണമെന്നും സംസ്ഥാന പ്രസിഡൻ്റ് എൻ അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും പറഞ്ഞു.