മൂവാറ്റുപുഴ: നമിതയെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആന്‍സണ്‍ റോയിക്ക് ലൈസന്‍സില്ല. വിശദമായ അന്വേഷണത്തിനിടെ ആന്‍സണ്‍ തന്നെയാണ് വിവരം വെളിപ്പെടുത്തിയത്. എന്നാല്‍ ക്രിമിനലായ ആന്സ്ണ് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ കഥമെനയുന്നതെന്ന് നിഗമനത്തിലാണ് പൊലിസ്. ഇത് സംബന്ധിച്ച് വീട്ടില്‍ പൊലിസ് പരിശോധന നടത്തി.
ജനന തിയതി വച്ച് ആര്‍ടിഓ ഓഫിസില്‍ നടത്തിയ പ്രാഥമീക പരിശോദനയിലും ലൈസന്‍സിന്റെ രേഖകള്‍ ലഭിച്ചില്ല. തിങ്കളാഴ്ച ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആന്‍സണ്‍ന്റെ പള്‍സര്‍ എന്‍എസ് 200 ബൈക്ക് മോട്ടോര്‍വാഹനവകുപ്പും പോലീസും ചേര്‍ന്ന് പരിശോധിച്ചു. രൂപമാറ്റം വരുത്തിയ ബൈക്കില്‍ സൈലന്‍സര്‍ ഘടിപ്പിക്കാത്ത നിലയിലും, വാഹനത്തിന്റെ ഇരുവശങ്ങളിലുമുള്ള കണ്ണാടികളും, ക്രാഷ്ഗാര്‍ഡും നീക്കം ചെയ്ത നിലയിലാണ്. ഇടിയുടെ ആഘതത്തില്‍ ബൈക്കിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്നും മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ബി കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ വാളകം കുന്നയ്ക്കാല്‍ നമിത ബൈക്കിടിച്ച് മരിച്ചത്. മൂവാറ്റുപുഴയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു അപകടം. നമിതയുടെ കൂടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനിക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.