തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 88 കാരന് അറസ്റ്റില്‍. വര്‍ക്കല സ്വദേശി വാസുദേവനെയാണ് പോക്സോ കേസ് ചുമത്തി അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
നാലും ഏഴും വയസായ പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്.
കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അധ്യാപകര്‍ തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഇതേത്തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പോലീസിനെയും ചൈല്‍ഡ് ലൈനിനെയും വിവരമറിയിക്കുകയായിരുന്നു.