പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍. നരസിമുക്ക് സ്വദേശിയായ ശ്രീമുരുകൻ മരിച്ച സംഭവത്തില്‍ വടക്കോട്ടത്തറ സ്വദേശിയായ നെയ്യൻസ് റപ്പായി ജോര്‍ജിനെയാണ് അഗളി പോലിസ് അറസ്റ്റ് ചെയ്തത്.
സെപ്തംബര്‍ നാലാം തീയതിയാണ് സംഭവം. നെയ്യൻസ് ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള പട്ടിമാളത്തെ കൃഷി സ്ഥലത്ത് വച്ചാണ് ശ്രീമുരുകൻ ഷോക്കേറ്റ് മരിച്ചത്.സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.