വയനാട്: പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പിലെ മുഖ്യപ്രതി സജീവന് കൊല്ലപ്പള്ളില്‍ പിടിയില്‍. ബത്തേരി പോലീസാണ് ഇയാളെ പിടികൂടിയത്. വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം മൈസൂരുവില്‍ നിന്ന് സജീവന് ബത്തേരിയില്‍ എത്തിയിരുന്നു. മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയായിരുന്നു ഇയാള്‍ പിടിയിലായത്. ഇയാളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
സഹകരണ ബാങ്കിലെ വായ്പാത്തട്ടിപ്പിനിരയായ രാജേന്ദ്രന് നായര്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെയായിരുന്നു സജീവന് ഒളിവില്‍ പോയത്. ഇയാള്‍ക്കായി പുല്‍പ്പള്ളി പോലീസ് കര്‍ണാടകയില്‍ അന്വേഷണം നടത്തിയിരുന്നു. ഒരു മാസത്തോളമായി പ്രതി ഒളിവില്‍ ആയിരുന്നു. വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് സജീവന് വിജിലന്‍സ് കേസുകളിലും പ്രതിയാണ്. രാജേന്ദ്രന് നായരുടെ ആത്മഹത്യക്കുറിപ്പിലും സജീവന്റെ പേരുണ്ട്.