മലപ്പുറം: തിരൂരിലെ ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകത്തില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച കസ്റ്റഡിയില്‍ വാങ്ങും.
മേയ് 18 നാണ് കോഴിക്കോട് ഒളവണ്ണയി?ലെ ചിക്ക് ബേക്ക് ഹോട്ടലുടമ മലപ്പുറം തിരൂര്‍ പി സി പടി സ്വദേശി മേച്ചേരി സിദ്ദീഖിനെ (58) കാണാതായത്. കേസില്‍ മുഖ്യപ്രതി വല്ലപ്പുഴ സ്വദേശി ഷിബിലി (22), പെണ്‍സുഹൃത്ത് ഫര്‍ഹാന (18), ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്.
ഹണിട്രാപ്പ് ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ ചുറ്റിക കൊണ്ട് അടിച്ചതാണ് മരണ കാരണം. ഷിബിലിയാണ് ചുറ്റിക കൊണ്ട് തലക്കും നെഞ്ചിലും അടിച്ചത്. ചുറ്റിക എടുത്തുനല്‍കിയത് ഫര്‍സാനയാണ്.