കോഴിക്കോട്: കരിപ്പൂർ സ്വർണക്കവർച്ച കേസിൽ അർജ്ജുൻ ആയങ്കി അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂരിനടുത്ത് പെരിങ്ങയിൽ നിന്നും കൊണ്ടോട്ടി പൊലീസാണ് അറസ്റ്റ് ചെയ്തത്. അർജുൻ ആയങ്കിയെ കൊണ്ടോട്ടി സ്റ്റേഷനിൽ ഹാജരാക്കി.
ക്യാരിയുടെ ഒത്താശയോടെ കടത്തുകരെ വെട്ടിച്ച് സ്വർണം കൊള്ളയടിച്ച കേസിൽ അർജുൻ കണ്ണൂർ ജില്ലയിൽ വിലക്കേർപ്പെടുത്തി പൊലീസ് ചുമത്തിയ കാപ്പുണ്ട്. അതിനിടെയാണ് അറസ്റ്റ് ചെയ്തത്. രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ സ്വർണം കവർന്ന ക്രിമിനൽ സംഘത്തിലെ പ്രധാന കന്നി അർജ്ജുൻ ആയങ്കിയാണെന്ന് കസ്റ്റസ് വ്യക്തമാക്കിയിരുന്നു. സ്വർണം പൊട്ടക്കൽ എന്ന കോഡ് വാക്കിൽ വിശേഷിപ്പിക്കുന്ന ഈ കവർച്ചയ്ക്ക് പിന്നിൽ വൻ ആസൂത്രണം നടന്നിരുന്നുവെന്നും കസ്റ്റംസ് റിപ്പോർട്ടിലുണ്ട്.