എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ രണ്ടാം പ്രതി അബിന്‍ സി രാജ് പിടിയില്‍. നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെയാണ് അബില്‍ പിടിയിലായത്. അബിനെ കായംകുളം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് കൊടുത്തതിനാണ് അബിനെ കസ്റ്റഡിയില്‍ എടുത്തത്. എസ്എഫ്ഐ മുന്‍ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായിരുന്നു ഇയാള്‍.
വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ അബിന്‍ സഹായിച്ചെന്ന് നിഖില്‍ തോമസ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് മാലിദ്വീപില്‍ ജോലി ചെയ്യുകയായിരുന്ന അബിനെ പോലീസ് സമ്മര്‍ദ്ധം ചെലുത്തി നാട്ടില്‍ എത്തിക്കുകയായിരുന്നു.
അബിന്‍ സി രാജ് കൊച്ചിയിലെ ഒറിയോണ്‍ ഏജന്‍സി വഴിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത്. വ്യാജ സര്‍ട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം രൂപയാണ് ചിലവാക്കിയതെന്നും നിഖില്‍ തോമസ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് അബിനെ കേസിലെ രണ്ടാം പ്രതിയാക്കിയത്.