നിലമ്പൂർ: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോഴാണ് അറസ്റ്റു ചെയ്തത്. തൃക്കാക്കര പൊലീസ് രജ്സ്റ്റർ ചെയ്ത മറ്റൊരു കേസിലാണ് അറസ്റ്റു ചെയ്തത്. ഈ കേസിൽ ഇന്ന് ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ പരിഗണിക്കവേയാണ് നാടകീയമായി തൃക്കാക്കര പൊലീസ് നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ എത്തി അറസ്റ്റു ചെയ്തത്.
നേരത്തെ നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്കറിയയുടെ പരാതിയിൽ ആയിരുന്നു ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തത്. ജാമ്യമില്ലാവകുപ്പ് ചുമത്തി നിലമ്പൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസിൽ ഷാജന് ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ബിഎസ്എൻഎലിന്റെ വ്യാജ ടെലഫോൺ ബിൽ നിർമ്മിച്ച് രജിസ്ട്രാർ ഓഫ് കമ്പനീസിന് നൽകിയെന്നാണ് ആക്ഷേപത്തിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.