മോനിപ്പള്ളി: മരണവീട്ടില്‍നിന്ന് ജനറേറ്റര്‍ മോഷ്ടിച്ച കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. മോനിപ്പള്ളി തച്ചാറക്കുഴിയില് ജയിംസ് ബേബി (26), മാഞ്ഞൂര്‍ മേമ്മുറി കളപ്പുരതട്ടേല് ചാക്കോജോസ് (20), പാമ്ബാടി കൂരോപ്പട കുന്നുംപുറത്ത് നോബി കെ. പൈലോ (38) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
മേമ്മുറി അപ്പോഴിപറമ്പിൽ എ.പി. ജോസഫിൻ്റെ വീട്ടിൽ നിന്നായിരുന്നു മോഷണം. കഴിഞ്ഞദിവസം മരിച്ച ജോസഫിൻ്റെ സംസ്കാരം ഞായറാഴ്ചയായിരുന്നു. വീട്ടില്‍ ഉപയോഗിച്ച ജനറേറ്റര്‍ ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ ഇവര്‍ കടത്തിക്കൊണ്ടുപോകുകയായിരുന്നു.
മോനിപ്പള്ളിയില്നിന്ന് ഓട്ടോ വിളിച്ചുകൊണ്ടുവന്നാണ് കൊണ്ടുപോയത്. കോട്ടയത്ത് എത്തി ഓട്ടോ മടക്കിയയച്ചു. ഇതിനിടെ സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ മരണവീട്ടിലെത്തി ജനറേറ്റര്‍ കൊണ്ടുപോയ കാര്യം പറഞ്ഞു. ഇതോടെയാണ് മോഷണം നടന്നതായി അറിയുന്നത്. തുടര്‍ന്ന് ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ എസ്.ഐ വിബിന് ചന്ദ്രൻ്റെ നേതൃത്വത്തില്‍ യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.