കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. കൊടുവള്ളി സ്വദേശി ഫിജാസ് (28) ആണ് അറസ്റ്റിലായത്. ചെറുപ്പുളശേരി- കൊടുവള്ളി സംഘങ്ങള്‍ക്കിടയിലെ കണ്ണിയാണ് ഫിജാസ് . സ്വര്‍ണം കൊണ്ടുവന്നതെന്ന് സംശയിക്കുന്ന സൂഫിയാൻ്റെ സഹോദരനാണ് ഇയാള്‍.
രാമനാട്ടുകര സ്വർണക്കൊള്ളയുടെ മുഖ്യ ആസൂത്രകൻ കോഴിക്കോട് വാവാട് സ്വദേശിയായ സൂഫിയാനാണെന്നാണ് പൊലീസിൻ്റെ നിഗമനം. സൂഫിയാൻ മുൻപ് സ്വർണക്കടത്ത് കേസിൽ ജയിലിൽ കിടന്നിട്ടുണ്ട്. കോഫെപോസ പ്രതിയായിരുന്നു. സ്വർണക്കടത്തിനുള്ള വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഇയാളാണ്. സഹോദരൻ പിടിയിലായതോടെ സൂഫിയാനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കണ്ടെത്താനാകും എന്നാണ് പോലീസ് കരുതുന്നത്.