അട്ടപ്പാടി ചുരത്തില്‍ രണ്ടുപെട്ടികള്‍ കണ്ടെത്തി. കൊല്ലപ്പെട്ട കോഴിക്കോട് ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ മൃതദേഹമാണ് പെട്ടികളിലെന്ന് സംശയം. ഒപന്‍പതാം വളവിലാണ് രണ്ടു ട്രോളി ബാഗുകള്‍ കണ്ടെത്തിയത്. തിരൂര്‍ പിസി പടി സ്വദേശി മേച്ചേരി സിദ്ദീഖ് ആണ് കൊല്ലപ്പെട്ടത്. കേസില്‍ രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. സംഭവത്തില്‍ ഇതുവരെ 3 പേര് കസ്റ്റഡിയില്‍ ഉണ്ട്.
കോഴിക്കോട് ഒളവണ്ണയിലെ ചിക്ക് ബേക്ക് ഹോട്ടല്‍ ഉടമ സിദ്ദീഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ഡി കാസയില്‍ വച്ചാണ് കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട ഇതേ ഹോട്ടലിലെ മേല്നോട്ടക്കാരന് ചെര്‍പ്പുളശേരി സ്വദേശി ഷിബിലി, ഒപ്പമുള്ള ഫര്‍ഹാന എന്നിവര്‍ ചെന്നൈയില്‍ നിന്ന് പൊലീസ് വലയിലായിട്ടുണ്ട്. ഇവര്‍ക്ക് പുറമെ ഒരാള്‍ കൂടി കസ്ഡയില് ഉണ്ട്. സിദ്ദീഖിന്റെ അക്കൗണ്ടില്‍ നിന്ന് എ.ടി.എം വഴി രണ്ടുലക്ഷംരൂപ നഷ്ടമായിട്ടുണ്ടെന്ന് സഹോദരന്. കോഴിക്കോട്, അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍നിന്നാണ് പണം പിന്‍വലിച്ചത്. ഏകദേശം മുഴുവന്‍ തുകയും പിന്‍വലിച്ചെന്നും സിദ്ദിഖിന്റെ മകന് പറഞ്ഞു.