കൊച്ചി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കലാപാഹ്വാനം നടത്തി ഫെസ്ബുക്ക് പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിക്കെതിരെ പൊലീസ് കേസെടുത്തു.
ബിജെപി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ കലാപാഹ്വാനം നടത്തിയെന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലാണ് കേസ്.
ഫേസ്ബുക്ക് പോസ്റ്റിങ്ങനെ
ഇതൊരു അന്തിമ പോരാട്ടമാണ്, പ്രവൃത്തിക്കുക അല്ലെങ്കില്‍ മരിക്കുക, ഇതിനപ്പുറം മറ്റെന്ത് വരാന്‍, നേതൃത്വം ഭാരത ബന്ദ് പ്രഖ്യാപിക്കണം, രാജ്യത്തെ തെരുവുകള്‍ കലുഷിതമാക്കണം, ക്വിറ്റ് മോദി
സംഘപരിവാര്‍ നേതാക്കള്‍ പരാതി നല്കിയാല് അപ്പോള്‍ തന്നെ കേസെടുക്കുന്ന ആഭ്യന്തര വകുപ്പാണ് കേരളത്തിലുള്ളതെന്ന് റിജില്‍ മാക്കുറ്റി കുറ്റപ്പെടുത്തി.