കൊച്ചി: കമ്പിപ്പാരയുമായെത്തി എടിഎം കുത്തിപ്പൊളിച്ച് പണം കവരാൻ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം കുട്ടമ്പുഴ വടാട്ടുപാറ സെമിത്തേരിപ്പടി ഭാഗത്ത് പാത്തിക്കല്‍ വീട്ടില്‍ സുഭാഷ് (48) ആണ് കുട്ടമ്പുഴ പോലീസിന്റെ പിടിയിലായത്.
മാര്‍ത്തോമ സിറ്റി ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഇടമലയാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള എടിഎമ്മില്‍ എത്തിയ സുഭാഷ് കമ്പിപ്പാര ഉപയോഗിച്ച് എടിഎം മെഷീൻ കുത്തിപ്പൊളിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ശ്രമം പാളിയതോടെ ഇയാള്‍ കടന്നുകളയുകയായിരുന്നു.
ബാങ്ക് അധികൃതര്‍ നല്കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച കുട്ടമ്പുഴ പോലീസ് പ്രതിയെ വടാട്ടുപാറ സെമിത്തേരിപ്പടി ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു.