തിരുവനന്തപുരം: പൊലീസുകാരുടെ ലഹരി ഉപയോഗത്തിന് കടിഞ്ഞാണിടാൻ പുതിയ തന്ത്രവുമായി പൊലീസ് . പൊലീസുകാർ ഡ്യൂട്ടിക്കിടെ ലഹരി ഉപയോഗിച്ചാൽ യൂണിറ്റ് മേധാവിമാർ ക്കെതിരെ നടപടിയെടുക്കും. പൊലീസ് സേനയിൽ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരെ നേർവഴിക്ക് നടത്താൻ യൂണിറ്റ് മേധാവിമാർ ശ്രദ്ധിക്കണമെന്നും കാണിച്ച് എ.ഡി.ജി.പി എം.ആർ അജിത് കുമാർ ഉത്തരവിറക്കി.
പൊലീസുകാര്‍ മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മദ്യപിച്ചെത്തിയാല്‍ ഉത്തരവാദിത്വം യൂണിറ്റ് മേധാവിക്കെന്നും സര്‍ക്കുലര്‍. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ആര് അജിത്കുമാറാണ് പൊലീസുകാര്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നത്. പൊലീസുകാര്‍ ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്കെത്തിയാല്‍ മേല്‍നോട്ട വീഴ്ചയായി കണ്ട് യൂണിറ്റ് മേധാവിമാര്‍ക്കും മേല്‍നോട്ടം വഹിക്കുന്നവര്ക്കുമെതിരെ വകുപ്പുതല നടപടിയുണ്ടാകും.
പെരുമാറ്റദൂഷ്യമുള്ള ഉദ്യോഗസ്ഥരെ യൂണിറ്റ് മേധാവിമാര്‍ തിരിച്ചറിയണം. അവര്‍ക്ക് കൗണ്‍സിലിംഗ് നല്കി ശരിയായ മാര്‍ഗത്തില്‍ കൊണ്ടുവരണം. പൊലീസുകാര്‍ മദ്യപിച്ച് ജോലിക്ക് എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ലഹരിയില്‍ പൊതുജനങ്ങളുമായി സംഘര്‍ഷമുണ്ടാക്കുന്നുണ്ട്. ഇത് പൊലീസ് സേനയ്ക്കും സര്‍ക്കാരിനും കളങ്കമാണെന്നും സര്‍ക്കുലറില്‍ പറയുന്നു.