കൊച്ചി: പുരാവസ്തു തട്ടിപ്പിലെ വഞ്ചന കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ആദായനികുതി വകുപ്പിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുമാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര് റസ്റ്റം റിപ്പോര്‍ട്ട് നല്‍കുക. മോണ്സന് മാവുങ്കലിന് നല്‍കിയെന്ന് പറയുന്ന 10 കോടിയില്‍ 1.22 കോടിയുടെ ബാങ്ക് അക്കൗണ്ട് രേഖകള്‍ മാത്രമാണ് പരാതിക്കാര്‍ ഇതുവരെ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ബാക്കി തുക ഹവാല പണം ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. 6 പരാതിക്കാരില്‍ നിന്ന് 10 കോടി രൂപ മോണ്സണ് വാങ്ങിയെന്നും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ അടുത്തയാഴ്ച ക്രൈം ബ്രാഞ്ച് അനുബന്ധ കുറ്റപത്രവും സമര്‍പ്പിക്കും.