മലപ്പുറം: സ്വര്‍ണ്ണക്കടത്ത് സംഘത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്കി എസ്ഐക്ക് സസ്പെന്ഷന്. മലപ്പുറം പെരുമ്പടപ്പ് എസ്ഐ എന്‍.ശ്രീജിത്തിനെതിരെയാണ് നടപടി.തൃശൂര്‍ റേഞ്ച് ഡിഐജിയാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. മലപ്പുറം എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സ്വര്‍ണ്ണക്കടത്ത് സംഘവുമായി ഇയാള്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നെന്നും ഇവര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും എസ്പി നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സ്വര്‍ണക്കടത്ത് സംഘത്തില്‍നിന്ന് ഇയാള്‍ക്ക് സാമ്പത്തികസഹായവും ലഭിച്ചതായി അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചതില്‍നിന്ന് പോലീസിന് വ്യക്തമായിരുന്നു.എസ്പി ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരേ ആഭ്യന്തര അന്വേഷണം നടത്തിയത്.