കൊരട്ടി: വിശാഖപട്ടണത്തുനിന്ന് ലോറിയിലും കാറിലുമായി കേരളത്തിലേക്കു കടത്തുകയായിരുന്ന 200 കിലോ കഞ്ചാവ് പോലീസ് പിടികൂടി. അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തൃശൂര്‍ ലാലൂര്‍ ആലപ്പാട്ട് ജോസ് (40), മണ്ണുത്തി വലിയവീട്ടില്‍ സുബീഷ് (42), പഴയന്നൂര്‍ വേണാട്ടുപറന്പില് മനീഷ് (23), തമിഴ്നാട് തേനി സുരേഷ് (35), താണിക്കുടം തേമനാ വീട് രാജീവ് (42) എന്നിവരെയാണ് കൊരട്ടി പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇന്ന് രാവിലെ കൊരട്ടി സര്‍ക്കാര്‍ പ്രസിനു സമീപത്ത് വച്ചാണ് കഞ്ചാവ് പിടിച്ചെടുത്തത്. വാഹന പരിശോധനയ്ക്കിടെയാണ് അഞ്ചംഗ സംഘം കുടുങ്ങിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.