കൊച്ചി: കാക്കനാട്, മാവേലിപുരം ഭാഗത്ത് ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിച്ച് എം.ഡി.എം.എ. വില്‍പ്പന നടത്തിയ കേസില്‍ അറസ്റ്റിലായ യുവതികളടക്കം മൂന്നുപേരെ കോടതി റിമാന്‍ഡ് ചെയ്തു. തമിഴ്നാട് കോയമ്പത്തൂര്‍ കുരുടംപാളയം സ്വദേശിനി ക്ലാര ജോയ്സ്(32) കുട്ടമ്പുഴ കോറോട്ടുകുടി വീട്ടില്‍ അഞ്ജുമോള്‍(28) പത്തനംതിട്ട മല്ലപ്പുഴശ്ശേരി ഇളന്തൂര്‍ ചെട്ടുകടവില്‍ ദീപു ദേവരാജന്‍(22) എന്നിവരാണ് കഴിഞ്ഞദിവസം പിടിയിലായത്.
ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍നിന്ന് മൂന്നു ഗ്രാം എം.ഡി.എം.എ.യാണ് പിടിച്ചെടുത്തത്. ബെംഗളൂരുവില്‍നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. തൃക്കാക്കര പോലീസും കൊച്ചി സിറ്റി ഡാന്‍സാഫും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.