തൃശൂര്‍: മലയാളി യുവതിയെ മൈസൂരുവില്‍ ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ഊരകം സ്വദേശി ഷാജിയുടെ മകള്‍ സബീനയാണ് മരിച്ചത്. സബീനയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കൊലപാതകമാണോയെന്ന സംശയം പൊലീസിനുണ്ട്. കരുവന്നൂര്‍ സ്വദേശിയായ ആണ്‍സുഹൃത്തുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. സുഹൃത്തിനെ മൈസൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. സബീനയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. സബീനയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കു ശേഷം നാട്ടിലേക്ക് എത്തിക്കും.