കണ്ണൂർ: സെൻട്രല്‍ ജയിലില്‍നിന്നു മയക്കുമരുന്നു കേസിലെ ശിക്ഷാത്തടവുകാരൻ ഹർഷാദ് രക്ഷപ്പെടാനിടയായതുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോർട്ട് ജയില്‍ ഡിജിപി ബല്‍റാം കുമാർ ഉപാധ്യായക്ക് കൈമാറി.
വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി തവനൂർ സെൻട്രല്‍ ജയില്‍ സൂപ്രണ്ട് വി. ജയകുമാർ ഉത്തരമേഖല ജയില്‍ ഡിഐജി ബി. സുനില്‍കുമാറിന് സമർപ്പിച്ച റിപ്പോർട്ടാണ് ജയില്‍ ഡിജിപിക്ക് കൈമാറിയത്.
ജയിലിനു പുറത്തേക്കു തടവുകാരെ ഇറക്കുന്പോള് പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ലെന്നു പറയുന്ന റിപ്പോർട്ടില്‍ ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവാണ് പ്രതി രക്ഷപ്പെടാനിടയാക്കിയതെന്നു ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം ജയിലിലെ ജീവനക്കാരുടെ കുറവും പ്രതിയുടെ രക്ഷപ്പെടലിനു സഹായിച്ചതായും റിപ്പോർട്ടിലുണ്ട്.