പത്തനംതിട്ട: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചെന്ന എന്ന കേസ് നിർണായക വഴിത്തിരിവിലേക്ക്.പത്തനംതിട്ട അടൂരിൽ നിന്നും പിടിയിലായ യൂത്ത് കോണ്‍ഗ്രസുകാരില്‍ നിന്ന് 24 കാര്‍ഡുകള്‍ കണ്ടെടുത്തു. അഭി വിക്രമിന്റെ ഫോണ്‍, ബിനിലിന്റെ ലാപ് ടോപ് എന്നിവയില്‍ നിന്നാണ് വ്യാജകാര്‍ഡുകള്‍ കൈമാറിയെന്നതിന് തെളിവ് ലഭിച്ചത്. അടൂരിലെ കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കെന്ന് സംശയിക്കുന്നു. നിലവില്‍ പിടിയിലായവരെല്ലാം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരാണ്.
അതിനിടെ തട്ടിപ്പിനെ കുറിച്ച് പോലീസ് തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കും. വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയതായി സൂചന ലഭിച്ചു എന്നാവും റിപ്പോർട്ടിൽ രേഖപ്പെടുത്തുക. അതിനുപയോഗിച്ച മൊബൈൽ ആപ്പ് കണ്ടെടുത്തതായും തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ വിശദ അന്വേഷണം നടന്നു വരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കും.