ഹരിയാന : ഹരിയാനയിൽ മൂന്ന് സ്ത്രീകളെ ഭർത്താക്കന്മാരുടെയും കുട്ടികളുടെയും മുന്നിൽ വച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി. പാനിപത്തിൽ വ്യാഴാഴ്ച പുലർച്ചെ ഒരു മണിക്കാണ് സംഭവം. മുഖംമൂടി ധരിച്ച നാലംഗ സംഘം കത്തിയും തോക്കുമായി വീട്ടിലേക്ക് അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. ഭർത്താക്കൻമാരെയും കുട്ടികളെയും കെട്ടിയിട്ട ശേഷം 24, 25, 35 വയസുള്ള സ്ത്രീകളെയാണ് ആക്രമിച്ചത്. പണവും ആഭരണങ്ങളും കൊള്ളയടിച്ചു.
മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണo. ഒരു മാസം മുമ്പ് വീടൊഴിയണമെന്ന് പറഞ്ഞ് പ്രതികൾ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും പൊലീസ് . ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടയിൽ ഇതേ സംഘം ആക്രമിച്ച ഒരാൾ മരിച്ചതായും പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. എഫ്.ഐ.ആര് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം തുടരുകയാണ്.