കൊച്ചി: ലക്ഷങ്ങള്‍ വിലവരുന്ന എയര്‍ കണ്ടീഷണറും സെറ്റിയും കടത്തിയ കേസില്‍ വിശാല കൊച്ചി വികസന അതോറിറ്റി( ജിസിഡിഎ) മുന്‍ ചെയര്‍മാനും കെപിസിസി സെക്രട്ടറിയുമായ എന്‍ വേണുഗോപാലിനെയും മൂന്ന് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ജിസിഡിഎ അസി. എന്‍ജിനിയര്‍(സിവില്‍ ) ഷൈനി, മുന്‍ അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാരായ മോഹനദാസന്‍, ദിലീപ് ഗോപാലകൃഷ്ണന് എന്നിവരാണ് പിടിയിലായ മറ്റ് മൂന്ന്പേര്‍. ജിസിഡിഎ മുന്‍ ചെയര്മാന് സി എന്‍ മോഹനന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.