കൊല്ലം: പുനലൂരില്‍ യുവതി തീകൊളുത്തി ജീവനൊടുക്കി. മഞ്ഞമണ്‍ കാലായില്‍ ലിജി ജോണ്‍ (34) ആണ് മരിച്ചത്. കുട്ടികള്‍ ട്യൂഷന് പോയ സമയത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ആത്മഹത്യ കാരണം വ്യക്തമല്ല. പോലീസ് സംഭവസ്ഥലത്ത് എത്തി കേസ് രജിസ്റ്റർ ചെയ്തു.