കൊച്ചി നൂറുക്കണക്കിന് നിക്ഷേപകരില്‍ നിന്നും കോടികള്‍ തട്ടിപ്പ് നടത്തി മുങ്ങിയ മലയാളി വ്യവസായിയുടെ സ്വത്തുക്കള്‍ നാടകീയ നീക്കത്തിലൂടെ പൊലിസ് പിടിച്ചെടുത്തു. എസ്. കുമാര്‍ ജ്വല്ലറി ശൃംഖലകളുടെ ഉടമ ശ്രീകുമാര്‍ പിള്ളയുടെ 45 കോടിയുടെ സ്വത്തുകളാണ് രഹസ്യ ഓപ്പറേറഷനിലൂടെ മുംബൈ പൊലീസ് പിടിച്ചെടുത്തത്. തിരുവല്ല പൊടിയാടി സ്വദേശിയാണ് തട്ടിപ്പുകാരന് ശ്രീകുമാര്‍ പിള്ളയുടെ തട്ടിപ്പി കുടുങ്ങിയവരിലേറെയും മലയാളികളാണ്.
തിരുവല്ലയിലെ 16 കോടി വില്‍ മരിയ്ക്കുന്ന ഷോപ്പിംഗ് കോംപ്ലക്സും എറണാകുളം വടക്കന്‍ പറവൂരിലെ ഭൂമിയും ഉള്‍പ്പെടെയുള്ളവയാണ് പിടിച്ചെടുത്തത്. മുമ്പ് സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ പൊലിസ് എത്തിയെങ്കിലും ശ്രീകുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചതോടെപിന് വാങ്ങുകയായിരുന്നു. ഇതു കണക്കിലെടുത്ത് താനെ അസിസ്റ്റന്റ് കമ്മീഷണര്‍ ചന്ദ്രകാന്ത് കാട്കറുടെ നേതൃത്വത്തിലുള്ള സംഘം അതീവ രഹസ്യമായാണ് ഓപ്പറേഷനെത്തിയതും സ്വത്തുക്കള്‍ പിടിച്ചെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയതും.
തട്ടിപ്പു നടത്തി സമ്പാദിച്ച കോടികള്‍ ശ്രീകുമാര്‍ മകളുടെയും ഭര്‍ത്തു പിതാവിന്റെയും സ്ഥാപനത്തിന്റെ സിഇഓയുടേയും പേരിലേക്ക് മാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തി. ഇവരുടെ പേരിലേക്ക് മാറ്റിയ സ്വത്തുക്കള്‍ നെല്ലായി, കഴൂര്‍, ആനന്ദപുരം, രാജപാളയം, തിരുവില്വാമല എന്നിവിടങ്ങളില്‍ ഉള്ളതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ശ്രീകുമാറിന്റെ മകള്‍, ഭര്‍ത്തു പിതാവ്, ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന ഇരിങ്ങാലക്കുട തുമ്പൂര്‍ സ്വദേശിയും സ്ഥാപനത്തിന്റെ സി.ഇ.ഒയുമായിരുന്നു ജോസ് ചുമ്മാാര്, ഭാര്യ സോജി ജോസ് എന്നിവരെ പുതിയ കേസില്‍ വീണ്ടും അറസ്റ്റ് ചെയ്യുമെന്നും മുംബൈ പൊലീസ് പറഞ്ഞു.
പ്രതിമാസം 16 മുതല്‍ 18 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു. ശ്രീകുമാര്‍ പിള്ള ആളുകളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചത്. കൂടാതെ മാസംതോറും 500 മുതല്‍ 5000 വരെയുള്ള ചിട്ടിയും നടത്തിയിരുന്നു. നിക്ഷേപത്തിന്റെ കാലാവധി കഴിയാറാകുമ്പോള്‍ ആനുപാതിക സ്വര്‍ണമോ പലിശ സഹിതം തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം. തട്ടിപ്പില്‍ അകപ്പെട്ടവരില്‍ ഭൂരിഭാഗം പേരും മലയാളികളാണ് മുംബൈയില്‍ നെരുള്‍. വസായി, മുളുണ്ട്. കല്യാണ്‍ എന്നിവിടങ്ങളിലായി ആയി ഒരു ഡസനോളം ഷോറൂമുകളുണ്ടായിരുന്നു. കോവിഡ് മറയാക്കി ജ്വല്ലറി പൂട്ടി മുങ്ങുകയായിരുന്നു ശ്രീകുമാര്‍ പിള്ള.