വയനാട് : കമ്പളക്കാടുനിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതരാണെന്ന് ഏറെക്കുറെ ഉറപ്പായി. ഇവര്‍ ഷൊര്ണൂരിലുണ്ടെന്ന് സ്ഥിരീകരിച്ചു. ഷൊര്‍ണൂരിലുള്ള ബന്ധുവിന്റെ കടയിലെത്തി ഇവര്‍ പണംവാങ്ങി. രാമനാട്ടുകാരയിലെ ബന്ധുവീട്ടില്‍ ഇവര്‍ ഇന്നലെ എത്തിയിരുന്നു. അവിടെനിന്ന് ഇറങ്ങിയത് വയനാട്ടിലേക്കെന്ന് പറഞ്ഞ് പോയത് കണ്ണൂരിലേക്ക്. കൂടോത്തുമ്മലിൽ താമസിക്കുന്ന വിമിജയെയും മക്കളായ വൈഷ്ണവ്, വൈശാഖ്, സ്നേഹ, അഭിജിത്ത്, ശ്രീലക്ഷ്മി എന്നിവര്‍ 18നാണ് വീട്ടില്‍നിന്ന് ഇറങ്ങിയത്.
കുടോത്തുമ്മലിൽ താമസിക്കുന്ന വിമിജയെയും മക്കളായ വൈഷ്ണവ്, വൈശാഖ്, സ്നേഹ, അഭിജിത്ത്, ശ്രീലക്ഷ്മി എന്നിവരെയുമാണ് കാണാതായത്. കഴിഞ്ഞ 18ന് സ്വന്തം നാടായ മലപ്പുറം ചേരാളിയിലേക്കെന്ന് പറഞ്ഞാണ് വിമിജയെയും മക്കളും പുറപ്പെട്ടത്. അവിടെ എത്താതിരുന്നതോടെ അടുത്ത ദിവസം പൊലീസിൽ പരാതി നൽകുകയായിരുന്നു. വിമിജയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.