വയനാട്: ജനക്കൂട്ടത്തിനിടെയില്‍ വച്ച് സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച് ഇൻസ്പെക്ടർ. വയനാട് വൈത്തിരി ഇൻസ്പെക്ടർ ബോബി വർഗീസ് ആണ് കീഴുദ്യോഗസ്ഥനെ ആള്‍ക്കാരുടെ മുന്നില്‍ വച്ച് മർദിച്ചത്.
വെള്ളിയാഴ്ച രാത്രി വൈത്തിരി കാനറ ബാങ്കിന് സമീപത്തുവച്ചായിരുന്നു സംഭവം. മഫ്തിയിലായിരുന്നു കീഴുദ്യോഗസ്ഥൻ. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്കി. വൈകാരികതയില്‍ ചെയ്തു പോയതാണെന്ന് ഇന്‍സ്പെക്ടർ വിശദീകരിച്ചിട്ടുണ്ട്.