തൃശ്ശൂര്‍: പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെതിരേ ശക്തമായ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. വൈ.ആര്. റെസ്റ്റം. കെ സുധാകരനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി മോന്സണ് മാവുങ്കലിനെ ചോദ്യംചെയ്ത് മടങ്ങുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പോക്സോ കേസില്‍ കെ. സുധാകരന് യാതൊരു പങ്കുമില്ലെന്ന് മോന്സണ് മാവുങ്കല്‍ തന്നെ നേരത്തെ പറഞ്ഞതാണ്. മാധ്യമങ്ങള്‍ക്ക് മുമ്പിലും അയാള്‍ ഇതാവര്‍ത്തിച്ചിട്ടുണ്ട്. അതിന് ശേഷം ഇത്തരത്തിലുള്ള ആരോപണത്തിന് കഴമ്പില്ലെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. പറഞ്ഞു.
‘പോക്സോ കേസില്‍ മോന്‍സണെ ഭീഷണിപ്പെടുത്തിയിരുന്നില്ല. കേസില്‍ സുധാകരന് പങ്കില്ലെന്ന് മോന്സണ് തന്നെ പറഞ്ഞിരുന്നു. പിന്നെ എന്തിന് മോന്‍സണെ ഭീഷണിപ്പെടുത്തണം?. പോലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുത്. പ്രായമായ അമ്മയുള്ള തന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത് ശരിയായില്ല’, റെസ്റ്റം പറഞ്ഞു.