പത്തനംതിട്ട: എംഡിഎംഎയുമായി ബെംഗളൂരുവില്‍ നിന്ന് കേരളത്തിലെത്തിയ യുവാവ് പത്തനംതിട്ടയില്‍ പിടിയില്‍. മൈലപ്ര സ്വദേശി മിഥുന് രാജീവാണ് (24) അറസ്റ്റിലായത്. ഇയാളില്‍ നിന്നും 9.61 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഡാന്‍സാഫ് ടീമിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ബംഗളൂരുവില്‍ നിന്ന് ആഴ്ചതോറും എംഡിഎംഎ കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ അംഗമാണ് മിഥുന് എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒന്നരമാസമായി മിഥുന് ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു. യുവാവിനെ കൂടാതെ സംഘത്തിലെ മറ്റു പ്രതികളള്ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.