കൊച്ചി: യുവതിയെ തുടര്‍ച്ചയായി പീഡിപ്പിച്ച മുന്‍ വൈദികന് പിടിയില്‍. കൊല്ലം ആദിച്ചനല്ലൂര്‍ പനവിള പുത്തന്‍വീട്ടില്‍ സജി തോമസിനെ (43) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെന്‍ട്രല്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
മാര്‍ത്തോമാ സഭാംഗമായ വൈദികനെ സ്വഭാവദൂഷ്യം കാരണം വിലക്കിയിരുന്നു. 2021-മുതല്‍ സസ്പെന്‍ഷനിലുമായിരുന്നു. പ്രതി ആത്മീയ കാര്യങ്ങള്‍ പറഞ്ഞ് യുവതിയുമായി അടുപ്പത്തിലായി. തുടര്‍ന്ന് ഇയാള്‍ യുവതിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അവര്‍ അറിയാതെ നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. നഗ്നചിത്രങ്ങള്‍ കാണിച്ച് പലപ്രാവശ്യം പ്രതി യുവതിയെ ഭീഷണിപ്പെടുത്തുകയും ഹോട്ടലുകളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു.
പിന്നീട് യുവതി വരില്ലെന്ന് പറഞ്ഞതോടെ ന?ഗ്നചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. തുടര്‍ന്ന് കൊച്ചി സ്വദേശിനിയായ യുവതി പൊലീസില്‍ പരാതി നല്കി. പ്രതിയായ സജി തോമസ് യുവതി പരാതി നല്‍കിയതറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയായിരുന്നു.