തിരുവനന്തപുരം: പന്തളത്തുനിന്നു കാണാതായ മൂന്ന് സ്കൂള്‍ വിദ്യാര്‍ഥിനികളെയും തിരുവനന്തപുരത്തു നിന്നും പോലീസ് കണ്ടെത്തി.പന്തളം ബാലാശ്രമത്തിലെ താമസക്കാരായിരുന്ന പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളായ ദിയ ദിലീപ്, അര്‍ച്ചന സുരേഷ്, അനാമിക എന്നീ വിദ്യാര്‍ഥിനികളെയാണ് ഫോര്‍ട്ട് പോലീസ് കണ്ടെത്തി പാളയം പോലീസിന് കൈമാറിയത്.
സ്കൂളിലേക്ക് പോയ കുട്ടികള്‍ എത്താത്തതിനെത്തുടര്‍ന്ന് ആശ്രമം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് വിവരം പോലീസില്‍ അറിയിച്ചു.
പോലീസ് വിവരങ്ങള്‍ മറ്റ് സ്റ്റേഷനുകളിലേക്കും കൈമാറി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂവരെയും തലസ്ഥാനത്ത് നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് പന്തളം പോലീസ് സ്ഥലത്തെത്തി കുട്ടികളെ കൂട്ടിക്കൊണ്ടുപോയി.