കാഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന കേസില്‍ 78കാരനായ ഡോക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് നഗരത്തില്‍ സ്വകാര്യ ക്ലിനിക്ക് നടത്തുന്ന ഡോ. സിഎം അബൂബക്കറാണ് പോക്സോ കേസില്‍ അറസ്റ്റിലായത്. ചാലപ്പുറത്തെ ക്ലിനിക്കില്‍ പരിശോധനയ്ക്ക് എത്തിയ 15 വയസുകാരിയോട് മോശമായി പെരുമാറിയെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയെ പരിശോധന എന്ന വ്യാജേന ഇയാള്‍ ഉപദ്രവിച്ചതായാണ് പരാതി. ഏപ്രില്‍ 11, 17 തീയതികളിലാണ് പരാതിക്ക് ആസ്പദമായ സംഭവങ്ങള്‍ നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കസബ പൊലീസ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതി ഇത്തരം സ്വഭാവ വൈകല്യമുള്ളയാളാണെന്നും ഇതിന് മുമ്പും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ആളുകള്‍ ബഹളംവച്ച് പോകാറുണ്ടെന്നും അയല്‍വാസികള്‍ പറഞ്ഞതായി പൊലീസ് പറയുന്നു.