അങ്കമാലി: അങ്കമാലിഅങ്കമാലിയില് വന്‍ മയക്ക് മരുന്ന് വേട്ട, 200 ഗ്രാം എം.ഡി.എം.എയും, പത്ത് ഗ്രാം എക്സ്റ്റെസി യുമായി ഒരു യുവതി ഉള്‍പ്പടെ മൂന്ന് പേര് പോലീസ് പിടിയില്‍. സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന മുരിങ്ങൂര്‍ കരുവപ്പടി മേലൂര്‍ തച്ചന് കുളം വീട്ടില്‍ വിനു (38), അടിമാലി പണിക്കന് മാവുടി വീട്ടില്‍ സുധീഷ് (23) തൃശൂര്‍ അഴീക്കോട് അക്കന് വീട്ടില്‍ ശ്രീക്കുട്ടി (22) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും അങ്കമാലി പോലീസും ചേര്‍ന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങള്‍ വിലവരുന്ന രാസ ലഹരി കണ്ടെത്തിയത്. അമിത വേഗത്തിലെത്തിയ ബൊലോറെ വാഹനം ടി.ബി ജംഗ്ഷനില്‍ പോലീസ് സാഹസികമായി തടഞ്ഞ് നിര്‍ത്തുകയായിരുന്നു. വാഹനത്തിന്റെ ഡ്രൈവര്‍ സീറ്റിന് പുറകുവശം ഉള്ളിലായി പതിനൊന്ന് പ്രത്യേക പായ്ക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന്. ബംഗലൂരുവില്‍ നിന്നാണ് കൊണ്ടുവന്നത്. എം.ഡി.എം.എയേക്കാളും അപകടകാരിയാണ് എക്സെറ്റസി. ഡാന്‍സാഫ് ‘ടീമിനെക്കൂടാതെ ഡി.വൈ.എസ്.പിമാരായ പി.പി ഷംസ്, ടി. ആര് രാജേഷ്, ഇന്‍സ്പെക്ടര്‍ ആര്.വി അരുണ്‍ കുമാര്‍ എസ്.ഐമാരായ ജയപ്രസാദ്, കെ. പ്രദീപ് കുമാര്‍, എ.എസ്.ഐമാരായ ഇഗ്നേഷ്യസ് ജോസഫ്, പി.വി.ജയശ്രീ, സീനിയര്‍ സി.പി ഒ മാരായ ടി.ആര് രാജീവ്, അജിതാ തിലകന്, എം.എ വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.