കൊല്ലം: വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് വീട്ടമ്മയെ കല്ലുകൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച അയല്‍വാസിയായ സ്ത്രീ റിമാന്‍ഡിലായി. കൊല്ലം കുന്നത്തൂര്‍ പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനട സുരേഷ് ഭവനില്‍ സുരേഷ് കുമാറിന്റെ ഭാര്യ ഗീതാകുമാരി(44)ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ശാസ്താംനട കിഴക്കേടത്ത് വീട്ടില്‍ ലളിതയെ(52) പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പകല്‍ 11.30 ഓടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ലളിത കല്ല് കൊണ്ട് ഗീതാകുമാരിയെ ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ടുള്ള ആക്രമണത്തില്‍ കൈയ്ക്കും തലയ്ക്കും പൊട്ടലേറ്റ ഗീതാകുമാരിയെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച ശൂരനാട് പൊലീസ് ലളിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരെ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ലളിതയെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി.