പത്തനംതിട്ട: റാന്നിയില്‍ നവകേരള സദസിനെതിരേ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇത് തടയാനെത്തിയ ഡിവൈഎഫ്ഐക്കാരും തമ്മില്‍ ഏറ്റുമുട്ടി.റാന്നിയിലെ സദസിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോയ വഴിയിലാണ് സംഭവം.
യൂത്ത് കോണ്‍ഗ്രസുകാര്‍ നിന്ന സ്ഥലത്തേയ്ക്ക് ഡിവൈഎഫ്ഐക്കാര്‍ സംഘടിച്ചെത്തുകയായിരുന്നു. ഇരുകൂട്ടരും പരസ്പരം പോര്‍വിളിയുമായി രംഗത്തെത്തിയതോടെ ഏറെ നേരത്തേ പരിശ്രമത്തിനൊടുവിലാണ് പോലീസ് ഇവരെ ശാന്തരാക്കിയത്. പിന്നീട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.